09 May 2024 Thursday

പെരുമ്പിലാവ് ആല്‍ത്തറയില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews

പെരുമ്പിലാവ് ആല്‍ത്തറയില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു


കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്


പെരുമ്പിലാവ്:ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.പെരുമ്പിലാവ് ആല്‍ത്തറ സ്‌കൂളിന് സമീപം താമസിക്കുന്ന തോരക്കാട്ട് ഷക്കീറിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് അടുപ്പിലും പൈപ്പിലും തീ ആളിപ്പടരുകയും പിന്നീട് ഗ്യാസ് കുറ്റിയിലേക്കും തീ പടരുകയായിരുന്നു.ഇതോടെ വീട്ടമ്മ കുട്ടികളുമായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. 


നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്ന് കുന്നംകുളം ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടറിന്റെ ചോര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ഗ്യാസ് അതോറിറ്റിക്ക് പരാതി നല്‍കി.തീപിടുത്തത്തില്‍ വീട്ടുപകരണങ്ങള്‍ക്കും ചുവരുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.