09 May 2024 Thursday

ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു.

ckmnews

ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. 


കുന്നംകുളം:ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു.തിരുവത്ര ബേബി റോഡ് ഫാറൂഖ് മസ്ജിദിനു സമീപം പാലക്കൽ അഹമ്മദ് മകൻ ഫാറൂഖ് (38) ആണ് മരിച്ചത്. രാത്രി എട്ടര മണിയോടെ ചാട്ടുകുളത്ത് വെച്ചായിരുന്നു അപകടം.സഹായത്രികനായ തിരുവത്ര ചീനിച്ചുവട് സ്വദേശി ഷജീർ പരിക്കുകളോടെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ ചികിത്സയിലാണ്.ഇരുവരും കാളിയറോഡ് നേർച്ചക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. മൃതദേഹം മുതുവട്ടൂർ രാജാ ആശുപത്രി മോർച്ചറിയിൽ .