09 May 2024 Thursday

ആലംകോട് പഞ്ചായത്തിൽ തെരുവ് നായ ശല്ല്യം രൂക്ഷം മാന്തടത്ത് വളർത്ത് കോഴികളെ കൂട്ടത്തോടെ കൊന്നു, വാഹത്തിന്റെ സീറ്റും പൊളിച്ചു

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്ല്യം രൂക്ഷമാകുന്നു.മാന്തടത്ത് വീട്ടിൽ വളർത്തിയിരുന്ന കോഴികളെ കൊന്ന തെരുവ് നായകൾ വീട്ടിൽ നിർത്തിയിട്ട ബൈക്കിന്റെ സീറ്റ് നശിപ്പിച്ചു.മാന്തടം അച്ചായത്ത് കുന്നത്ത് കൊടായ്ക്കൽ ഷൈജുവിൻ്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് മൂന്ന് കോഴികളെ തെരുവ് നായകൾ കൊണ്ടു പോയത്‌. ആറ് കോഴികളെ കടിച്ച് കൊന്നിട്ട നിലയിലും കൂടിനടുത്ത് കണ്ടത്തി.ഷൈജുവിന്റെ സഹോദരൻ ശൈലേഷിൻ്റെ ബൈക്കിന്റെ സീറ്റാണ് നായകൾ കടിച്ച് നശിപ്പിച്ചത്.ഏതാനും ദിവസം മുമ്പ് ശൈലേഷിൻ്റെ ഭാര്യ പിതാവിന്റെ വീടിന് മുന്നിൽ നിർത്തിയ ഓട്ടോറിക്ഷയുടെ സീറ്റും തെരുവ് നായകൾ കടിച്ച് കീറിയിരുന്നു' ഏതാനും മാസം മുമ്പ് ശൈലേഷിൻ്റെ മകന് തെരുവ് നായയുടെ അക്രമത്തിൽ പരിക്കേറ്റിരുന്നു.പ്രദേശത്ത് നായ ശല്യം രൂക്ഷമായതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടയുള്ളവർ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്.തെരുവ് നായകളെ നിയന്ത്രിക്കാൻ അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം