09 May 2024 Thursday

പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം:ഗോപുര വാതില്‍ കടന്ന് ഗോപീകണ്ണന്‍ കുതിച്ചെത്തി

ckmnews

പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം:ഗോപുര വാതില്‍ കടന്ന് ഗോപീകണ്ണന്‍ കുതിച്ചെത്തി


ഗുരുവായൂര്‍ : തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്‍ ജേതാവായി. ഇതോടെ ഒമ്പതാം തവണയാണ് ഗോപികണ്ണന്‍ ആനയോട്ടത്തില്‍ വിജയിയാകുന്നത്. ക്ഷേത്രനാഴികമണി മുന്നടിച്ചതോടെ പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്‍ അവകാശിയായ മാതേപ്പാട്ട് നമ്പ്യാര്‍ക്ക് കുടമണികള്‍ കൈമാറി. പിന്നീട് മണികള്‍ പാപ്പാന്മാര്‍ക്ക് കൈമാറിയതോടെ അവര്‍ മഞ്ജുളാല്‍വരെ ഓടിയെത്തി കുടമണികള്‍ ആനകളെ അണിയിച്ചു.