08 May 2024 Wednesday

കൈ തട്ടി ഗിയർ വീണു 'പൊന്നാനിയിൽ നിർത്തിയിട്ട ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ckmnews

കൈ തട്ടി ഗിയർ വീണു 'പൊന്നാനിയിൽ നിർത്തിയിട്ട ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു


ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു


പൊന്നാനി:കൈ തട്ടി ഗിയർ വീണതിനെ തുടർന്ന് 'നിർത്തിയിട്ട ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു.ജീപ്പിലുണ്ടായിരുന്ന ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്ച രാത്രി എട്ട് മണിയോടെ പൊന്നാനി കർമ്മ റോഡിലാണ് സംഭവം.പൊന്നാനിയിൽ സുഹൃത്തിന്റെ വീട്ടിലേക്ക് വന്ന നിലമ്പൂർ സ്വദേശികളായ ദമ്പതികളാണ് അപകടത്തിൽ പെട്ടത്.പുഴയോരത്ത് നിർത്തിയിട്ട് സംസാരിച്ച് കൊണ്ടിരിക്കെ കൈ തട്ടി ഗിയർ വീണതോടെ ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ജീപ്പുയർത്തി ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.നിസാര പരിക്കേറ്റ  ഇവരെപിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു