09 May 2024 Thursday

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു അപകടം; അഞ്ച് പേർക്ക് പരിക്കേറ്റു.

ckmnews



പൊന്നാനി:തങ്ങൾപടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് തങ്ങൾപടി പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം. നിയന്ത്രണം വിട്ട മാരുതി 800 കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.കാറിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശികളുമായ ജാനു (60), സംഗീത (45),പ്രേമൻ (53),അനന്തു കൃഷ്ണൻ (20), അനന്യ(17)എന്നിവർക്കാണ് പരിക്കേറ്റത്‌.പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.