09 May 2024 Thursday

ദീർഘകാലമായി പെരുമ്പിലാവ് അൻസാർ ആശുപത്രിയിലെ നാട്ടുകാരുടെ നേഴ്സമ്മയായ സൂസൻ സിസ്റ്റർ നിര്യാതയായി

ckmnews



ചങ്ങരംകുളം:അൻസാർ ആശുപത്രിയിൽ പതിനൊന്ന് വർഷക്കാലം സേവനമനുഷ്ഠിച്ച നാട്ടുകാരുടെ നേഴ്സമ്മയായ സൂസൻ സിസ്റ്റർ നിര്യാതയായി.പ്രമേഹരോഗത്തെ തുടർന്ന് അൻസാർ ആശുപത്രിയിൽ മാസങ്ങളായി ചികിത്സയിലാകുകയും രോഗം മൂർച്ചിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും 

ചെയ്തിരുന്നു.ചികിത്സയിലിരിക്കെ

ഞായറാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.ഞായറാഴ്ച വൈകീട്ട് നാലരയോടെ അൻസാർ ആശുപത്രിയിൽ എത്തിച്ച മൃതദേഹം അരമണിക്കൂറോളം പൊതുദർശനത്തിനു വെക്കുകയും സംസ്ക്കാര ചടങ്ങുകൾക്കായി പെരിന്തൽമണ്ണയിലെ വസതിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിൽ ആശുപത്രി ആംബുലൻസ് തൊഴിലാളികൾ റീത്ത് സമർപ്പിച്ചു.പൊതുദർശന ചടങ്ങിൽ ഡോക്ടർമാരായ നിസാർ, ഷാജു ,സുറുമി , ആയിഷ മാനേജർ ഇ എം മുഹമ്മത് അമീൻ , ഒ.എം ആയിഷ കെ.വി. , ആശുപത്രി മുൻ ഡയാക്ടർ ഡോ സൈക്കോ മുഹമ്മത് , അൻസാർ മാനേജിംഗ് കമ്മറ്റിയംഗങ്ങളായ ഷാജു മുഹമ്മതുണ്ണി, ഡോ നജീബ് മുഹമ്മത് , അൻസാർ സ്ക്കൂൾ സി ഒ ഒ പി.എ.ഷഹീദ് ,തുടങ്ങിയവർ പങ്കെടുത്തു .പെരിന്തൽമണ്ണ ചെറുകര ഇലവും മൂട്ടിൽ വർഗ്ഗീസ് ജോസഫാ(ബാബു ) ണ് ഭർത്താവ്.

മകൻ :ആൽവിൻ ( ലണ്ടൻ ) സംസ്ക്കാരം ചൊവ്വാഴ്ച നടത്തും.