09 May 2024 Thursday

തിരൂർ സബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് ചെയ്ത പ്രതി മരിച്ചു

ckmnews

തിരൂർ സബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് ചെയ്ത പ്രതി മരിച്ചു


തിരൂർ സബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് ചെയ്ത പ്രതി മരിച്ചു.ആതവനാട് ചന്ദനക്കാവ് കോട്ടയിൽ അലവിയുടെ മകൻ അബ്ദുൾ റഷീദ്(44) ആണ് ശനിയാഴ്ച രാത്രി 8 മണിയോടെ തിരൂർ സബ് ജയിലിൽ മരിച്ചത്.സ്വകാര്യ ബസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത റഷീദിനെ വെള്ളിയാഴ്ചയാണ് കോടതി റിമാൻഡ് ചെയ്തത്. ശനിയാഴ്ച പകൽ റഷീദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിൽ നിന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സക്ക് ശേഷം ജയിലിൽ തിരിച്ചെത്തിച്ചിരുന്നു.വീണ്ടും രാത്രി 8 മണിയോടെ ശർദ്ദി കൂടിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു