09 May 2024 Thursday

ചങ്ങരംകുളത്ത് ആലംകോട് ഹെല്‍ത്ത് സെന്ററിന് സമീപത്ത് പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു

ckmnews

ചങ്ങരംകുളത്ത് ആലംകോട് ഹെല്‍ത്ത് സെന്ററിന് സമീപത്ത് പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു


ചങ്ങരംകുളം:ആലംകോട് ഹെല്‍ത്ത് സെന്ററിന് സമീപത്ത് പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.നാട്ടുകാരുടെ അവസരോചിതമായ ഇടപെടലില്‍ തീ കൂടുതല്‍ മേഖലയിലേക്ക് പടരാതെ കെടുത്താന്‍ കഴിഞ്ഞു.ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.ചങ്ങരംകുളം ചിയ്യാനൂര്‍ റോഡില്‍ ഹെല്‍ത്ത് സെന്ററിന് സമീപത്ത് റോഡിനോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പിലാണ് പുല്‍ക്കാടിന് തീ പിടിച്ചത്.തീ പടരുന്നത് കണ്ട് യാത്രക്കാരും പ്രദേശവാസികളായ ഇതര സംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം അടിച്ച് തീ കെടുത്തുകയായിരുന്നു.