09 May 2024 Thursday

കോൺഗ്രസ് നടത്തിയ ജനകീയ പ്രക്ഷോപയാത്രയിൽ നിന്ന് പിടി അജയ് മോഹൻ വിട്ടുനിന്നു കെ സുധാകരനും,വിഡി സതീഷനും എടപ്പാളിൽ എത്തിയതോടെ പരസ്യമായി പ്രതിഷേധം അറിയിച്ച് ഒരു വിഭാഗം

ckmnews

കോൺഗ്രസ് നടത്തിയ ജനകീയ പ്രക്ഷോപയാത്രയിൽ നിന്ന് പിടി അജയ് മോഹൻ വിട്ടുനിന്നു


കെ സുധാകരനും,വിഡി സതീഷനും എടപ്പാളിൽ എത്തിയതോടെ പരസ്യമായി പ്രതിഷേധം  അറിയിച്ച് ഒരു വിഭാഗം


എടപ്പാൾ:പ്രതിപക്ഷ നേതാവ് വിഡി സതീഷനും,കെ സുധാകരനും നേതൃത്വം നൽകുന്ന ജനകീയ പ്രക്ഷോപ യാത്രയിൽ നിന്ന് പിടി അജയ് മോഹൻ വിട്ടുനിന്നത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും മറ നീക്കി പുറത്ത് വരാൻ കാണണമായി.യാത്ര എടപ്പാളിൽ എത്തിയതോടെ പിടി അജയ്മോഹനെ അനുകൂലിച്ച് ഒരുവിഭാഗം പ്രകടനം വിളിച്ചതും അജയ് മോഹന് ഒപ്പം നിന്ന എതാനും നേതാക്കൾ വേദിയിൽ നിന്ന് വിട്ട് നിന്നതും വലിയ ചർച്ച ആയതോടെയാണ് പാർട്ടിക്കുള്ളിൽ ഇപ്പോഴും നില നിൽക്കുന്ന ഗ്രൂപ്പ് പോര് പുറത്തറിഞ്ഞത്.


കെ സുധാകരനും,വിഡി സതീഷനും വേദിയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഒരു വിഭാഗം അജയ്മോഹന് അനുകൂലമായി മുദ്രാവാക്യം ഉയർത്തിയത്‌.അനിൽ കുമാർ എംപിയുടെ സംഘം കീറുകയും ചെയ്തു.


അരീക്കോട് നടന്നപരിപാടിയിൽ അജയ്മോഹനെ പേരെടുത്ത് ക്ഷണിക്കുന്നതിൽ നിന്ന് നേതാക്കളെ എപി അനിൽ കുമാർ വിലക്കിയെന്നും ഇതിൽ പ്രതിഷേധിച്ച് അജയ്മോഹൻ വേദി വിട്ടിറങ്ങിയെന്നുമാണ് വിവരം.


ഇതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് സ്വന്തം മണ്ഡലത്തിൽ നടന്ന പരിപാടിയിൽ നിന്നും അജയ്മോഹൻ വിട്ട് നിൽക്കാൻ കാരണമെന്നാണ് വിവരം.തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസം മറനീക്കി പുറത്ത് വരുന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്