09 May 2024 Thursday

ശേഖർ അയ്യന്തോളിൻ്റെ 'എടയ്ക്കൽ ചിത്രങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു

ckmnews


എടപ്പാൾ: ചിത്രകാരനും കേരള ചിത്രകലാ പരിഷത്തിന്റെ മുൻ പ്രസിഡൻ്റുമായിരുന്ന ശേഖർ അയ്യന്തോളിൻ്റെ 'എടയ്ക്കൽ ചിത്രങ്ങൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ആദ്യ കോപ്പി വിൽപ്പനയും നീലിയാട് ജെ ഡി സ്കൂൾ ഓഫ് ആർട്സിൽ വച്ച് നടന്നു. ചിത്രകലാ പരിഷത്ത് മുൻ സെക്രട്ടറി ആർട്ടിസ്റ്റ് ജയരാജ് ആനക്കരയ്ക്ക് ആർട്ടിസ്റ്റ് ശേഖർ അയ്യന്തോളിൻ്റെ മകൻ ജിനൻ ശേഖർ പുസ്തകം കൈമാറി. മാവേലിക്കര ഫൈനാർട്ട്സ് കോളേജ് അദ്ധ്യാപകനും ക ലാനിരൂപകനുമായ ആർട്ടിസ്റ്റ് ശാക്കിർ എറവക്കാടാണ് പുസ്തകം തയ്യാറാക്കിയത്.

എടയ്ക്കൽ ഗുഹാചിത്രങ്ങൾ ആസ്പദമാക്കി വരച്ച ചിത്രങ്ങളുടെ ശേഖരമായ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് എടപ്പാൾ ജെ ഡി ഡിജിറ്റൽ ഗാലറി & മീഡിയ വിഷനാണ്. പുസ്തകം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9072208081.