09 May 2024 Thursday

കുന്നംകുളത്ത് ഉത്സവത്തിന് എത്തിച്ച ആന പാപ്പാനെ ആക്രമിച്ച് പരിക്കേല്‍പിച്ചു

ckmnews

കുന്നംകുളത്ത് ഉത്സവത്തിന് എത്തിച്ച ആന പാപ്പാനെ ആക്രമിച്ച് പരിക്കേല്‍പിച്ചു


ചങ്ങരംകുളം:കുന്നംകുളത്ത് ഉത്സവത്തിന് എത്തിച്ച ആന പാപ്പാനെ ആക്രമിച്ച് പരിക്കേല്‍പിച്ചു.ചീരംകുളങ്ങര ഉത്സവത്തിന് എത്തിച്ച പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്.ഇടഞ്ഞ ആന പാപ്പാനെ എടുത്ത് എറിയുകയായിരുന്നുതുടര്‍ന്ന് ഏറെ നേരംആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ നാട്ടുകാര്‍ ചേര്‍ന്ന്  തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ചീരകുളങ്ങര ഉല്‍സവത്തിന് എത്തിച്ച ഗജേന്ദ്രനെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല.ഉത്സവം കഴിഞ്ഞ് കൊണ്ട് പോവാനായി തിങ്കളാഴ്ച കാലത്ത്  ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ആന പാപ്പാന് നേരെ തിരിഞ്ഞത്.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു