09 May 2024 Thursday

ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച സംഭവം' നാലുപേർ അറസ്റ്റിൽ

ckmnews

ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച സംഭവം' നാലുപേർ അറസ്റ്റിൽ


ചാവക്കാട് :പൂവത്തൂർ കാഞ്ഞിരക്കുറ്റി ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ചാവക്കാട് മണത്തല സ്വദേശി താമരശ്ശേരി വീട്ടിൽ മിജിൽ (24),പൂവത്തൂർ സ്വദേശികളായ തോട്ടുങ്ങൽ അശ്വിൻ (28), തച്ചമ്പുള്ളി പ്രശോഭ് (30),ചെറുതുരുത്തി സ്വദേശി പുത്തൻപുരയിൽ മനേഷ് (26) എന്നിവരെയാണ് പാവറട്ടി എസ്.എച്ച്.ഒ. ആർ രഞ്ജിത്തിന്റ നേതൃത്വത്തിലുള്ള പോലീസ്‌സംഘം അറസ്റ്റ് ചെയ്തത്.ക്ഷേത്രനടയിലേക്ക് ഉത്സവാഘോഷം കൊണ്ടുവരുന്നതിനിടെ ഗോൾഡ് സ്റ്റാർ ആഘോഷക്കമ്മിറ്റിയിലുണ്ടായ തർക്കത്തെത്തുടർന്നാണ് പോലീസിനുനേരെ ആക്രമണമുണ്ടായത്.