09 May 2024 Thursday

കോക്കൂർ ഹൈസ്കൂളിൽ ആലംകോട്‌ ഗ്രാമ പഞ്ചായത്ത്‌ നിർമിച്ച ശൗചാലയം തുറന്ന് കൊടുത്തു

ckmnews


ചങ്ങരംകുളം:കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൽ പി വിഭാഗത്തിനു 

ആലംകോട്‌ ഗ്രാമ പഞ്ചായത്ത്‌ നിർമ്മിച്ചു നൽകിയ  ശൗചാലയത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ഷെഹീർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ഷെരീഫ്‌ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപെഴ്സൻ ഷഹന നാസർ,ജില്ലാ പഞ്ചായത്ത്‌ മെംബർ ആരിഫാ നാസർ,മൈമൂന ഫാറൂഖ്‌, വി വി ശശിധരൻ, അഷ്‌റഫ്‌ കോക്കൂർ, വി സ്‌മിത,കെ അനിൽ കുമാർ പ്രസംഗിച്ചു.