09 May 2024 Thursday

ചങ്ങരംകുളം പ്രവാസി കൂട്ടായ്മയും ഏബിൾക്യൂറും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം പ്രവാസി കൂട്ടായ്മയും ഏബിൾക്യൂറും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ചങ്ങരംകുളം:പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെയും ഏബിൾക്യൂർ മെഡിക്കൽ സെന്ററിന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഏബിൾക്യൂർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പ്   പ്രശസ്ഥ എഴുത്തുകാരനും സാംസ്കാരിക ഫ്രവർത്തകനുമായ താഹിർ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.പ്രവാസി കൂട്ടായ്മ ട്രഷറർ നൗഷാദ് പെരുമ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ യാഹുദ്ദീൻ പള്ളിക്കര അധ്യക്ഷത വഹിച്ചു.ചരിത്ര സൂക്ഷിപ്പുകാരൻ എവിഎം ഉണ്ണി മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു.എബിൽ ക്യൂർ പ്രതിനിധി ഷാഫി പള്ളിക്കര,എക്സിക്യൂട്ടീവ് മെമ്പർ അബു ഐനിച്ചോട്,തുടങ്ങിയവർ ആശംസകൾ റിയിച്ച് സംസാരിച്ചു.ചടങ്ങിൽ എഴുത്തുകാനായ താഹിർ ഇസ്മായിലിനെയും,ചരിത്ര സൂക്ഷിപ്പുകാരൻ എവിഎം ഉണ്ണിയെയും പ്രവാസി പുരസ്കാരം നൽകി ആദരിച്ചു.സലിം കെ വി മൂക്കുതല,മുസ്തഫ അമയിൽ എന്നിവർ പുരസ്കാരം സമ്മാനിച്ചു.മൻസൂർ കക്കിടിപ്പുറം,നിഷാദ് ആലങ്കോട്,മൻസൂർ പന്താവൂർ, സലീം മൂക്കുതല,ഷമീർ ആലങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.ഒവി കരീം ചടങ്ങിന് നന്ദി പറഞ്ഞു