09 May 2024 Thursday

എസ്.കെ.എസ്.എസ്.എഫ് സ്മൃതി യാത്രയ്ക്ക് പെരുമ്പിലാവിൽ സ്വീകരണം നൽകി

ckmnews

എസ്.കെ.എസ്.എസ്.എഫ് സ്മൃതി യാത്രയ്ക്ക് പെരുമ്പിലാവിൽ സ്വീകരണം നൽകി


പെരുമ്പിലാവ് :കോഴിക്കോട് 

ഫെബ്രുവരി നാലുവരെ

നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്

മുപ്പത്തിയഞ്ചാം

വാർഷിക മഹാസമ്മേളനത്തിന്റെ ഭാഗമായ്

 എസ്. കെ. എസ്. എസ്. എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച

സമർഖന്ദിൽ നിന്നും മുഖദ്ദസിലേക്കുള്ള സ്മൃതി യാത്രയ്ക്ക് പെരുമ്പിലാവിൽ സ്വീകരണം നൽകി.ജാഥ നായകന്മാരായ സമസ്ത തൃശൂർ ജില്ല വർക്കിംഗ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം, എസ്. കെ. എസ്. എസ്. എഫ്. ദേശീയ ജനറൽ സെക്രട്ടറി അസ്ലം ഫൈസി ബാംഗ്ലൂർ, എസ്. കെ. എസ്. എസ്. എഫ് സർഗ്ഗലയ സംസ്ഥാന ചെയർമാൻ ഷഹീർ ദേശമംഗലം എന്നിവരെ  ഷാൾ അണിയിച്ച് സ്വീകരിച്ചു.സ്വീകരണ യോഗത്തിൽ സത്താർ ദാരിമി,മുനവ്വർ ഫൈറൂസ് ഹുദവി, ഇബ്രാഹിം ഫൈസി പഴുന്നാന ,

സിദ്ദിഖ് ബദരി, സിദ്ധീഖ് ഫൈസി മക്കര , ടി. എസ് മമ്മി സാഹിബ് ദേശമംഗലം,കെ. എം ഹുസൈൻ, ഉമറുൽ ഫാറൂഖ് കൊണ്ടോട്ടി, നാഫിഹ് ഹുദവി വെസ്റ്റ് ബംഗാൾ, 

ഹക്കീം സാഹിബ് ഷാർജ, അബ്ദുള്ള കുണ്ടറ, എം. എം അബ്ദുൽസലാം.മുഹിയുദ്ദീൻ, മുത്തു ഹാജി ആറ്റൂർ, എം. എച്ച് നൗഷാദ്, ശരീഫ് ദാരിമി, നാസർ കടവല്ലൂർ, കെ.കെ സുലൈമാൻ ദാരിമി, സുലൈമാൻ അൻവരി ,സുഹൈൽ കടവല്ലൂർ,സുഹൈൽ അസ്ഹരി കരിക്കാട്, റഫീഖ് കടവല്ലൂർ,ഷിഹാബ് കരിക്കാട്,റബീഅ് വാഫി,സാദുദി, സലിം മണിയറ ക്കോട്,സുഫിയാൻ കേട്ടോൽ,കരീം പഴുന്നാന ,റഫീഖ് ഫൈസി പന്നിത്തടം,സുൽത്താൻ, സുഹൈൽ പന്തല്ലൂർ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു