09 May 2024 Thursday

ചിയ്യാനൂർ ശ്രീ മാങ്കുന്നത്ത് ക്ഷേത്രോത്സവം ശനിയാഴ്ച നടക്കും ഇന്ന് രാത്രി 8 മണിക്ക് തൃശ്ശൂർ ബീറ്റ്സ് ഓർകസ്ട്രയുടെ ഗാനമേള

ckmnews

ചിയ്യാനൂർ ശ്രീ മാങ്കുന്നത്ത് ക്ഷേത്രോത്സവം ശനിയാഴ്ച നടക്കും


ഇന്ന് രാത്രി 8 മണിക്ക് തൃശ്ശൂർ ബീറ്റ്സ് ഓർകസ്ട്രയുടെ ഗാനമേള


ചങ്ങരംകുളം:ചിയ്യാനൂർ ശ്രീ മാങ്കുന്നത്ത് ക്ഷേത്രോത്സവം ഫെബ്രുവരി 3ന് ശനിയാഴ്ച നടക്കും.പുലർച്ചെ പതിവ് പൂജകൾക്കൊപ്പം വിശേഷാൽ പൂജകളും ഉച്ചയോടെ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പും നടക്കും.തുടർന്ന് വൈകുന്നേരത്തോടെ വിവിധ വരവുകളും ഉണ്ടാവും.പൂരത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിയിട്ട് തൃശ്ശൂർ ബീറ്റ്സ് ഓർകസ്ട്രയുടെ  ഗാനമേളയും അരങ്ങേറും.