08 May 2024 Wednesday

കുറ്റിക്കാട് സ്മശാനമതിൽ ഉടൻ പുനർ നിർമ്മിക്കണം:കോൺഗ്രസ്

ckmnews

കുറ്റിക്കാട് സ്മശാനമതിൽ ഉടൻ പുനർ നിർമ്മിക്കണം:കോൺഗ്രസ്


പൊന്നാനി: കുറ്റിക്കാട് സ്മശാനമതിൽ നഗരസഭ കൗൺസിൽ തീരുമാനമില്ലാതെ പൊളിച്ച നടപടിയിൽ പ്രതിഷേധിച്ച് മുൻ എംപി സി ഹരിദാസിൻ്റെയും, വി സെയ്ത് മുഹമ്മദ് തങ്ങളുടെയും നേതൃത്വത്തിൽ സ്മശാനം സന്ദർശിച്ചു.നഗരസഭയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.അനധികൃതമായി പോളിച്ച ശ്മശാനം മ തിൽ പൊന്നാനി നഗരസഭ ഉടൻ പുനർ നിർമ്മിക്കണമെന്നും,മതിൽ കെട്ടുന്നതിന് കാലതാമസം വരുത്തിയാൽ നഗരസഭയിലേക്ക് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. അഡ്വ എൻ എ ജോസഫ്, ടി കെ അഷ്റഫ്, മുസ്തഫ വടമുക്ക് ,എ പവിത്രകുമാർ, കെ ജയപ്രകാശ്,ഉണ്ണികൃഷ്ണൻ പൊന്നാനി, കെ പി അബ്ദുൽ ജബ്ബാർ നഗരസഭ കൗൺസിലർമാരായ മിനി ജയപ്രകാശ്, കലാചന്ദ്രൻ എന്നിവരും ശ്മശാനം സന്ദർശിക്കുന്ന നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു.