09 May 2024 Thursday

മജിലിസുൽ ഉലമാഇസ്സഅദിയ്യീൻ:എടപ്പാൾ സോണിന് പുതിയ നേതൃത്വം

ckmnews

മജിലിസുൽ ഉലമാഇസ്സഅദിയ്യീൻ:എടപ്പാൾ സോണിന് പുതിയ നേതൃത്വം


എടപ്പാൾ :കാസർഗോഡ് ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന മജിലിസുൽ ഉലമാഇസ്സഅദിയ്യീൻ (MUS) എടപ്പാൾ സോൺ സംഗമം ഇസ്‌ലാമിക് ഗൈഡൻസ് സെൻ്ററിൽ നടന്നു.അബ്ദുസ്സലാം സഅദി കക്കിടിപ്പുറം അധ്യക്ഷത വഹിച്ചു.സുബൈർ സഅദി നരണിപ്പുഴ ഉദ്ഘാടനം ചെയ്തു.പി പി നൗഫൽ സഅദി കല്ലൂർമ്മ മുഖ്യ പ്രഭാഷണം നടത്തി.പുതിയ ഭാരവാഹികൾ :അഷ്റഫ് സഅദി കക്കടിപ്പുറം (പ്രസിഡണ്ട്)അഫ്സൽ സഅദി പാവിട്ടപ്പുറം (ജനറൽ സെക്രട്ടറി)അബ്ദുൽ ജലീൽ സഅദി പൂക്കറത്തറ(ഫിനാൻസ് സെക്രട്ടറി )

ഇബ്രാഹിം കരീം ബാഖവി അൽ അഫ്ളലി,അബ്ദുറഹ്മാൻ സഅദി മുതുകാട് (വൈസ്പ്രസിഡണ്ടുമാർ)അഷ്റഫ് സഅദി പെരുമുക്ക് ,ഉമ്മർ സഅദി അയങ്കലം (സെക്രട്ടറിമാർ)