09 May 2024 Thursday

ശുകപുരത്തെ മുതിർന്ന സാംസ്‌കാരിക പ്രവർത്തകരെ ആദരിച്ചു

ckmnews


എടപ്പാൾ: ശുകപുരത്തെ തലമുതിർന്ന പൗരരും സാംസ്‌കാരിക പ്രവർത്തകരുമായിരുന്ന രാമചന്ദ്രപ്പണിക്കർ, മാധവൻ നമ്പ്യാർ എന്നിവരെ കുളങ്കര ഭഗവതി ക്ഷേത്ര കമ്മിറ്റി ആദരിച്ചു. പ്രദേശത്തെ തലമുതിർന്ന പ്രമുഖരെ ആദരിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സെക്രട്ടറി മോഹൻദാസ് ഞാണത്തിൽ പൊന്നാട ചാർത്തി.

യു.വിശ്വനാഥൻ, എം.ശങ്കരനാരായണൻ, എൻ.ചന്ദ്രബോസ്, നന്ദൻ എന്നിവർ പങ്കെടുത്തു.