08 May 2024 Wednesday

ജില്ലാ അറബി അധ്യാപക സെമിനാറും സാഹിത്യ മത്സരങ്ങളും നടത്തി

ckmnews


പൊന്നാനി: പൊതുവിദ്യാഭ്യാസവകുപ്പ് അറബിക് യൂണിറ്റ് സഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ലാ അധ്യപക സംഗമവും സെമിനാറും പുറങ്ങ് ബീവൂസ് ലോഞ്ചിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ.സുബൈർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്പെക്റ്റർ വി.ഷൗക്കത്തലി അധ്യക്ഷത വച്ചു. പൊന്നാനി എഇഒ ടി.എസ് ഷോജ. മുഖ്യ പ്രഭാഷണം നടത്തി.എച്ച്.എം ഫോറം സെക്രട്ടറി വി.കെ പ്രശാന്ത്,ഖദീജ മൂത്തേടം,ഇസ്ഹാഖ് ചെങ്ങനാത്ത്,ലത്തീഫ് മംഗലശേരിഎം.പി.ഫസൽ,ഹുസൈൻ പാറൽ,ഡോ.മുഹമ്മദ് സലീം,കെ.അബ്ദുൽ കരീം,അഷ്റഫലി എന്നിവർ പ്രസംഗിച്ചു. സി.മുഹമ്മദ് സജീബ് സ്വാഗതവും ഇ പി എ ലത്തീഫ് നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന സെമിനാറിൽ തിരൂർ തുഞ്ചൻ കോളേജ് അറബിക് ഡിപ്പാർട്ട് മെന്റ് എച്ച് ഒ ഡി ഡോ.ഹിലാൽ അരിയൂർ വിഷയാ വതരണം നടത്തി തുർന്ന് അധ്യാപക സാഹിത്യ മത്സരങ്ങളും നടന്നു.നൗഷാദ് അയിരൂർ, കരീമുളള,റഫീഖ്, അൻവർ സാദത്ത്, സൈഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു