09 May 2024 Thursday

മഹാത്മജി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

ckmnews

മഹാത്മജി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി 

    

എടപ്പാൾ:കേരള മദ്യ നിരോധന സമിതി  മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തൽ അനുസ്മരണവും,പ്രാർത്ഥനാ യാത്രയും,ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.കേരളത്തിൽ സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാകും വരെ സമര മുറകളുമായി മുന്നോട്ട് പോകുമെന്ന് മുതിർന്ന ഗാന്ധിയൻ മുൻ എം പി സി ഹരിദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് പറഞ്ഞു.ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം അദ്ധ്യക്ഷത വഹിച്ചു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് അനുസ്മരണ യോഗവും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു പ്രാർത്ഥനാ ജാഥയും ഉദ്ഘാടനം ചെയ്തു.സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ഏട്ടൻ ശുക പുരം ,സംസ്ഥാന ട്രഷറർ സിദ്ധിഖ് മൗലവി അയിലക്കാട് ,അലവിക്കുട്ടി ബാഖവി ,ടി.മുഹമ്മദ് റാഫി ,കെ.ടി.അബ്ദുൽ മജീദ് , പി.വി ഉദയകുമാർ , എൻ. ടി. മൈമൂന , എ അബ്ദു റഷീദ് ,അടാട്ട് വാസു ദേവൻ , പ്രണവം പ്രസാദ്,പി. കോയക്കുട്ടി മാസ്റ്റർ , ഇ.ഹൈദരലി മാസ്റ്റർ ,  ടി.വി.മുഹമ്മദ് അബ്ദു റഹിമാൻ ,സത്യൻ വളാഞ്ചേരി,ഹുസൈൻ ഹാജി എടപ്പാൾ , ഫിറ്റ് വെൽ ഹസ്സൻ ,സി.പി.ജമീല ,സി.സുനിത ,പി.മൈമൂന ,എ.കെ.നഫീസ,എ.സുബൈദ തുടങ്ങിയവർ സംസാരിച്ചു.