09 May 2024 Thursday

ചങ്ങരംകുളത്ത് മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു

ckmnews

ചങ്ങരംകുളത്ത് മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു


ചങ്ങരംകുളം: മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു.തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം  ചിയ്യാനൂർ പാടത്ത് തിങ്കളാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് അപകടം.ചിയ്യാന്നൂർ സ്വദേശി അഷ്റഫിൻ്റെ മകള്‍ തസ്നി (19)ക്കാണ് പരുക്കേറ്റത് .പരിക്കേറ്റ തസ്ന‌ിയെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർചിക്കത്സക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു