08 May 2024 Wednesday

നാലര പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പൊന്നാനി പോലീസിന്റെ പിടിയിൽ പിടിയിലായത് ബസ്സിൽ നിന്ന് മാല പൊട്ടിക്കുന്നത് പതിവാക്കിയ സഹോദരിമാർ

ckmnews

നാലര പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പൊന്നാനി പോലീസിന്റെ പിടിയിൽ


പിടിയിലായത് ബസ്സിൽ നിന്ന് മാല പൊട്ടിക്കുന്നത് പതിവാക്കിയ സഹോദരിമാർ


എടപ്പാൾ:ബസ്സിൽ നിന്ന് നാലര പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പൊന്നാനി പോലീസിന്റെ പിടിയിൽ.തമിഴ് നാട് തിരിപ്പൂർ സ്വദേശിനികളായ നന്ദിനി,ദിവ്യ എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.പിടിയിലായ രണ്ട് പേരും സഹോദരികളാണ്.എടപ്പാൾ പൊന്നാനി ഭാഗത്ത് ഓടുന്ന തവക്കൽ ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ നാലര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കുറ്റിക്കാട് വച്ച് പിടിയിലായ യുവതികൾ കവർന്നത്.തിങ്കളാഴ്ച  കാലത്ത് 11 മണിയോടെയാണ് സംഭവം.മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ തന്നെ യുവതി പൊന്നാനി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് തിരിപ്പൂർ സ്വദേശിനികളായ നന്ദിനി, ദിവ്യ എന്നിവരിൽ നിന്നും മാല കണ്ടെത്തുകയും ചെയ്തു.ഇവർക്കെതിരെ പൊന്നാനി പോലീസ് കേസെടുത്തു.പയ്യന്നൂർ,പാലക്കാട്,കോഴിക്കോട്,തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിലായി സമാനമായ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ യുവതികൾ എന്ന് പോലീസ് അറിയിച്ചു.