09 May 2024 Thursday

പുസ്തക പ്രകാശനം സംഘടിപ്പിച്ചു

ckmnews

പുസ്തക പ്രകാശനം സംഘടിപ്പിച്ചു


എടപ്പാൾ: അഡ്വ. കെ.വിജയൻ രചിച്ച കുട്ടികളറിയാൻ ഇന്ത്യയുടെ ഭരണഘടന,മാൻകുട്ടി പോലൊരു ആട്ടിൻകുട്ടി,മസ്ഹർ രചിച്ച തടങ്കൽപാളയത്തിലേക്കുള്ള വഴി എന്നീ പുസ്തകങ്ങളുടെ പ്രകാശനം  പൊറൂക്കര 

യാസ് പൊ വായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ.ശിവദാസൻ നിർവ്വഹിച്ചു. പി.പി. രാമചന്ദ്രൻ പുസ്തകം സ്വീകരിച്ചു. ,മാൻകുട്ടി പോലൊരു ആട്ടിൻകുട്ടി, ടി വി ശൂലപാണി അഡ്വ. ആർ .ഗായത്രിക്ക് നൽകി.തടങ്കൽപാളയത്തിലേക്കുള്ള വഴി ഡോ.പി.കെ. പോക്കർ , റഫീക്കിന് നൽകിയും പ്രകാശനം ചെയ്തു.ഡോ.ഹരിയാനന്ദകുമാർ അധ്യക്ഷത വഹിച്ചു.തുടർന്ന് സമത്വം സാതന്ത്ര്യം പ്രതിരോധം എന്ന വിഷയത്തിൽ അഡ്വ ഖലീമുദ്ദീൻ,പി.കെ. ശ്യാംകൃഷ്ണൻ എന്നിവരും ടെൽ ബ്രെയ്ൻ ബുക്സിന് വേണ്ടി റഫീഖ്,മണികണ്ഠൻ എന്നിവരും സംസാരിച്ചു.കെ.വിജയൻ, മസ്ഹർ എന്നിവർ പ്രതികരിച്ചു സംസാരിച്ചു.പി.പി.വാസുദേവൻ സ്വാഗതവും സിബിൻ നന്ദിയും പറഞ്ഞു.