09 May 2024 Thursday

ആനയെ നിർത്തുന്നതിൽ ചൊല്ലി തർക്കം;കുന്നംകുളം കാവിലക്കാട് ഉത്സവപ്പറമ്പിൽ സംഘർഷം

ckmnews



തൃശൂർ: കുന്നംകുളം കാവിലക്കാട് ഉല്‍സവത്തിന് ദേശക്കാർ തമ്മിലടിച്ചു. ആനയെ നിർത്തുന്നത് ചൊല്ലിയായിരുന്നു സംഘര്‍ഷം. തെക്കുംഭാ​ഗം ചിറ്റന്നൂർ ദേശവും സമന്വയ ചിറ്റന്നൂർ ദേശവും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഘർഷം. തൃക്കടവൂർ ശിവരാജുവിനെയും ചിറക്കൽ കാളിദാസനെയും ഉത്സവത്തിന് നിർത്തുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.