09 May 2024 Thursday

ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണം:യു. ഡി. എഫ്

ckmnews

ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണം:യു. ഡി. എഫ്


ചങ്ങരംകുളം : സി.പി.എം. ഭരിക്കുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണമടക്കമുള്ള പ്രവർത്തികളിൽ വ്യാപകമായ അഴിമതി നടന്നതായി പഞ്ചായത്ത് പ്രസിഡണ്ട് തന്നെ നവ കേരള സദസ്സിൽ പരാതി നൽകിയ സാഹചര്യത്തിൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന്  പഞ്ചായത്ത് യു.ഡി.എഫ്. നേതൃയോഗം ആവശ്യപ്പെട്ടു. സ്വന്തം ഓഫീസിലെ സാങ്കേതിക വിഭാഗം അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് പരാതി നൽകിയ പ്രസിഡന്റ് മിസിരിയ സൈഫുദ്ദീന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.       അഴിമതിയും വികസന മുരടിപ്പും കൊടി കുത്തി വാഴുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ ജനുവരി 29 തിങ്കളാഴ്ച കാലത്ത് 9 മണിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുന്നതിന് യോഗം തീരുമാനിച്ചു.

ചെയർമാൻ നരണിപ്പുഴ മുഹമ്മദലി അധ്യക്ഷനായി. പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ്  ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ നാഹിർ ആലുങ്ങൽ, കെ. മുരളീധരൻ, കെ പി അബൂ, കെ. വി. യൂസഫ്, അഹമ്മദ് പുന്നക്കൽ, നവാസ് വിറളിപ്പുറത്ത്, കാട്ടിൽ അഷ്റഫ്, ഉമ്മർ കുളങ്ങര, എ. വി. അബ്ദുറു എന്നിവർ പ്രസംഗിച്ചു.