08 May 2024 Wednesday

എഴുതാനും വായിക്കാനും അറിയില്ല മനസിലുള്ളത് നൂറായിരം കഥകൾ മത്സ്യകച്ചവടക്കാരന്റെ കഥകൾ ചാക്കു കെട്ടുകൾക്കുള്ളിൽ ചിതലരിക്കുന്നു

ckmnews


എഴുതാനും വായിക്കാനും അറിയില്ലെങ്കിലും പൊന്നാനി സ്വദേശിയായ കുന്നത്തേതിൽ ഉമ്മറിന്റെ മനസ്സിൽ ചിതലരിക്കുന്ന നൂറായിരം കഥകളുണ്ട്. അക്ഷരങ്ങൾ അറിയാത്ത ഒരു മത്സ്യ കച്ചവടക്കാരന്റെ ഭാവനയിൽ ഉടലെടുത്ത നൂറ് കണക്കിന് നോവലുകളും ചെറു കഥകളും ചാക്കുകെട്ടുകൾക്കുള്ളിൽ ചിതലരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.


തന്റെ കഥകൾ പുറം ലോകം അറിയണമെന്നും ഏതെങ്കിലും ഒന്നെങ്കിലും സിനിമയാക്കണമെന്നും ആഗ്രഹിച്ചെങ്കിലും ഉമ്മറിന്റെ സ്വപ്നങ്ങൾ ഇപ്പോഴും ചാക്കുകെട്ടിൽ തന്നെയാണ്


മക്കളുടെ സഹായത്തോടെ എഴുതി തീർത്തതാണ് പല കഥകളും കവിതകളും.മനം നിറയെ കഥകൾ ഉണ്ടായിട്ടും ഒന്നും എവിടെയും എത്തിയില്ല എന്ന ദുഖം ഉമ്മറിന്റെ ജീവിതത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു.


രണ്ടാം ക്ലാസ്സിൽ പഠനം നിർത്തിയ ഉമ്മറിന് എഴുതാനോ വായിക്കാനോ അറിഞ്ഞിരുന്നില്ല.എന്നാലും അദ്ധേഹത്തിന് സർഗ്ഗാത്മക മനസിന് അനേകായിരം കഥകൾ പറയാനുണ്ടായിരുന്നു. ഇന്ന് അക്ഷരമറിയാത്ത നോവലിസ്റ്റ് ആണ് ഉമ്മർക്ക എന്ന മത്സ്യ കച്ചവടക്കാരൻ


സ്വന്തം ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങൾ മകളുടെ കൈപ്പടയിൽ കോറിയിടുകയാണ് ഉമ്മറിന്റെ രചനാശൈലി. താൻ കണ്ട ജീവിതങ്ങൾ അനുഭവങ്ങൾ സർകാത്മക ഭാവനയിൽ പൊതിഞ്ഞു അക്ഷരങ്ങളായി പിറവിയെടുക്കുന്നു.ഇതൊന്നും ലോകം കണ്ടില്ല.ഉമ്മറിന്റെ കഷ്ടതകൾക്ക് നടുവിൽ വെള്ളകടലാസിലെ വെറും എഴുത്ത് മാത്രമായി സൃഷ്ടികൾ അത്രയും. 


മീൻ കച്ചവടക്കാരൻ നോവൽ എഴുതുകയോ.അതും എഴുതാനും വായിക്കാനും അറിയാത്തവൻ പരിഹാസം മാത്രമായിരുന്നു എവിടെയും അങ്ങനെ എത്രയെത്ര കനം പേറിയാണ് ആ മനുഷ്യൻ കാലം തികയ്ക്കുന്നത്.ലക്ഷ്യമില്ലാത്ത ജീവിതം, സഫലമാവാത്ത സ്വപ്നം, കൊച്ചുമോന്റെ വലയും വള്ളവും ഉമ്മറിക്കാന്റെ സൃഷ്ടിയിൽ പിറന്ന കഥകൾ.മകളുടെ കല്യാണത്തോടെ കടബാധ്യത കൂടി വീട് വിറ്റു കുടുംബവുമായി പിണങ്ങി എഴുത്തിനവസാനമായി പിന്നീടാങ്ങോട്ട് ഒറ്റക്കായി ജീവിതം.കടവത്ത് ചെറിയൊരു ഷെഡ് കെട്ടി താമസിച്ചു പൊട്ടിപോളിഞ്ഞപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു തിരിഞ്ഞു അതോടെ അദ്ദേഹത്തിന്റെ മനസ്സിൽ ജനിച്ച ഓരോ കഥകളും സൃഷ്ടികൾ ഇരിക്കുന്ന ചാക്കുകെട്ടുകൾ പോലെ ചിതലരിച്ചു കൊണ്ടിരുന്നു