08 May 2024 Wednesday

അയോധ്യയിലെ പ്രാണപ്രതിഷ്ഠാചടങ്ങ്; പൊന്നാനിയിൽ രാമമന്ത്രങ്ങൾ ഉരുവിട്ട് ഭക്തർ.

ckmnews


പൊന്നാനി : അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നെയ്തല്ലൂർ ഉരമ്പുള്ളിക്കാവ് ദേവീക്ഷേത്രത്തിൽ ഭക്തർ ചടങ്ങ് ദർശിക്കുകയും രാമമന്ത്രങ്ങൾ ഉരുവിടുകയും ചെയ്തു. പരിപാടിയിൽ ആർ.എസ്.എസ്. ഖണ്ഡ് വ്യവസ്ഥ പ്രമുഖ് വി. പ്രമോദ് അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഊരാളൻ ശശി നിലവിളക്ക് തെളിച്ചു. ആർ.എസ്.എസ്. ജില്ലാ ബൗദ്ധിക് പ്രമുഖ് അച്യുതൻ പ്രഭാഷണം നടത്തി. നെയ്തല്ലൂരിലെ കർസേവകരായ പി.ടി. ഹരിദാസനെയും പി.വി. കുട്ടനെയും അനുമോദിച്ചു. ആർ.എസ്.എസ്. ജില്ലാ ശാരീരിക് പ്രമുഖ് എ.പി. വിൻഷാന്ത്, മനോജ് കാട്ടാമ്പാല, സി.പി. രമേശ്, കെ. ബാബു, പയറ്റുപറമ്പിൽ അജയൻ, പി.ടി. ജയൻ, കക്കാമ്പിള്ളി ഷാജി, പി.വി. അനിൽ, എം.വി. സനി, പി.ടി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.