08 May 2024 Wednesday

പൊന്നാനിയിൽ ബൊലോറ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ആലുവ സ്വദേശി മരിച്ചു

ckmnews

പൊന്നാനിയിൽ ബൊലോറ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ആലുവ സ്വദേശി മരിച്ചു


പൊന്നാനി:ബൊലോറ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ആലുവ സ്വദേശി മരിച്ചു.ആലുവ തിരുവാലൂർ കുന്നിൽ പറമ്പിൽ ബേബി മകൻ നിബീഷ്(35)ആണ് മരിച്ചത്.പൊന്നാനി ചമ്രവട്ടം ഇംഗ്ഷനിൽ വെച്ച് ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.പരസ്യ ബോർഡ് കെട്ടുന്ന ജോലിക്കായി ബൊലേറോ ജീപ്പിൽ കാസർഗോഡ് നിന്ന് ആലുവക്ക് പോകുമ്പോൾ ആയിരുന്നു അപകടം.തലക്ക് ഗുരുതര പരിക്കേറ്റ നിബീഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചക്കയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും