09 May 2024 Thursday

കുന്നംകുളം പന്തല്ലൂരിൽ രണ്ടു കുട്ടികൾ കുളത്തിൽ വീണ് മരിച്ചു മരിച്ചത് വെള്ളിതിരുത്തി സ്വദേശികളായ സഹോദരങ്ങൾ

ckmnews

കുന്നംകുളം പന്തല്ലൂരിൽ രണ്ടു കുട്ടികൾ കുളത്തിൽ വീണ് മരിച്ചു


മരിച്ചത് വെള്ളിതിരുത്തി സ്വദേശികളായ സഹോദരങ്ങൾ


കുന്നംകുളം പന്തല്ലൂരിൽ രണ്ടു കുട്ടികൾ കുളത്തിൽ വീണ് മരിച്ചു.വെള്ളിത്തിരുത്തി മടപ്പാത്ത് വളപ്പിൽ അഷ്കറിന്റെ മക്കളായ ഹഫ്നത്ത് (13) മഷിദ (9)എന്നിവരാണ് മരിച്ചത്.പന്തല്ലൂര്‍ ക്ഷേത്രത്തിന് പുറകുവശത്തുള്ള പാടത്തെ പാറക്കുളത്തിലാണ് ഇന്ന് വൈകീട്ട് നാലുമണിയോടെ നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.പിതാവിനോടൊപ്പം അടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി ഇറങ്ങിയ കുട്ടികൾ കാലിൽ പറ്റിയ അഴുക്ക് കഴുകി കളയാനാണ് പാറക്കുളത്തിൽ ഇറങ്ങിയത് എന്നാണ് വിവരം.കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.സ്റ്റേഷൻ ഓഫീസർ ബി.വൈശാഖിൻ്റെ നേതൃത്വത്തിൽ അസി: സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യൂ.സീനിയർ ഫയർ ആൻഡ് റെക്സ്യൂ ഓഫീസർ കൃഷ്ണദാസ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലൈജു ,രഞ്ജിത്ത്, റഫീഖ്,ലിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ വിഷ്ണുദാസ്, അശ്വിൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.