09 May 2024 Thursday

ഭദ്രിനാഥ് ക്ഷേത്രത്തിലെ റാവൽജി ഈശ്വരപ്രസദ് ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തി

ckmnews


എടപ്പാൾ: ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ഭദ്രിനാഥ് ക്ഷേത്രത്തിലെ പൂജാരി റാവൽജി ഈശ്വരപ്രസദ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തി. എല്ലാവർഷവും ആറ് മാസത്തെ പൂജകൾക്ക് ശേഷം കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്താറുണ്ടന്നും ഗുരുവായൂരിലെ ദർശനത്തിന് ശേഷമാണ് ശുകപുരത്തെത്തിയതെന്നും പന്നിയൂർ ക്ഷേത്ര ദർശനത്തിന് ശേഷം കണ്ണൂരിലേക്ക് തിരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.