09 May 2024 Thursday

സമൂഹ മാധ്യമങ്ങളിൽ വയറലായി പൊന്നാനി കർമയിലെ വൈറൽ വീഡിയ പകർത്തിയ താരം; ഇ​ജാ​സ്

ckmnews


പൊ​ന്നാ​നി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ ഭാ​ര​ത​പ്പു​ഴ​യു​ടെ മ​നോ​ഹ​ര തു​രു​ത്തി​ലെ കാ​ൽ​പ​ന്ത് ക​ളി വീ​ഡി​യോ​യു​ടെ പി​ന്നി​ലെ ക​ര​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്.

പ​ന​മ്പാ​ട് സ്വ​ദേ​ശി ഇ​ജാ​സ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് ഫു​ട്ബാ​ൾ പേ​ജു​ക​ളി​ൽ പ​റ​ന്നു​ന​ട​ക്കു​ന്ന​ത്. പൊ​ന്നാ​നി​യി​ലെ ഭാ​ര​ത​പ്പു​ഴ​യു​ടെ മ​നോ​ഹാ​രി​ത​യും പു​ഴ​യു​ടെ തു​രു​ത്തി​ൽ ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഫു​ട്ബാ​ൾ ഫാ​ൻ​സു​കാ​രു​ടെ പേ​ജു​ക​ളാ​യ 433, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്, ഐ.​എ​സ്.​എ​ൽ എ​ന്നി​വ​യി​ലും ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക് പേ​ജു​ക​ളി​ലും വീ​ഡി​യോ ഇ​ടം​പി​ടി​ച്ചു. 25 മി​ല്യ​ൻ പേ​രാ​ണ് 433 ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് വ​ഴി മാ​ത്രം പൊ​ന്നാ​നി​യു​ടെ മ​നോ​ഹാ​രി​ത ക​ണ്ട​ത്.


ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ വ​ർ​ക്ക് ഔ​ട്ട് വീ​ഡി​യോ​യു​ടെ കാ​ഴ്ച​ക്കാ​ർ​ക്കും മു​ക​ളി​ലാ​ണ് ഇ​ജാ​സി​ന്റെ റീ​ൽ​സ് ഇ​ടം നേ​ടി​യ​ത്. ഇ​ജാ​സി​ന്റെ പേ​ജി​ൽ മാ​ത്രം അ​ഞ്ച് മി​ല്യ​ൻ കാ​ഴ്ച​ക്കാ​രാ​ണ് വീ​ഡി​യോ ക​ണ്ട​ത്. ഇ​ത്ത​ര​ത്തി​ൽ അ​പൂ​ർ​വ നേ​ട്ടം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നേ​ടാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഇ​ജാ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ​യും പൊ​ന്നാ​നി​യി​ലെ നി​ള​യോ​ര പാ​ത​യി​ലെ മ​നോ​ഹ​ര റീ​ൽ​സു​ക​ൾ ഇ​ജാ​സ് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.


● വൈ​റ​ൽ വീ​ഡി​യോ​ക്ക് പി​റ​കെ 

മു​ടി മു​റി​ച്ച ക​ഥ


 പൊ​ന്നാ​നി​യു​ടെ ദൃ​ശ്യ​ചാ​രു​ത കാ​ൽ​പ​ന്ത് ക​ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ക​ർ​ത്തി​യ ഇ​ജാ​സി​ന്റെ വീ​ഡി​യോ​ക്ക് പി​ന്നി​ൽ ഒ​രു മു​ടി മു​റി​ച്ച ക​ഥ പ​റ​യാ​റു​ണ്ട്. മൂ​ന്ന് വ​ർ​ഷ​മാ​യി വ​ള​ർ​ത്തു​ന്ന മു​ടി മു​റി​ച്ച ക​ഥ. വീ​ഡി​യോ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്, ഐ.​എ​സ്.​എ​ൽ എ​ന്നീ പേ​ജു​ക​ൾ പ​ങ്കു​വെ​ച്ച​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ ബെ​റ്റ് വെ​ക്കു​ക​യാ​യി​രു​ന്നു.


70 മി​ല്യ​ണി​ലേ​റെ ഫോ​ളോ​വേ​ഴ്സു​ള്ള 433 ഫു​ട്ബാ​ൾ പേ​ജി​ൽ വീ​ഡി​യോ ഉ​ണ്ടാ​കു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ന്ന ബെ​റ്റി​ലാ​ണ് ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മു​ടി മു​റി​ക്കാ​മെ​ന്ന് ഇ​ജാ​സ് ഉ​റ​പ്പ് ന​ൽ​കി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക​കം 433 പേ​ജി​ൽ റീ​ൽ​സ് വ​ന്ന​തോ​ടെ മൂ​ന്ന് വ​ർ​ഷം പ​രി​പാ​ലി​ച്ച മു​ടി മു​റി​ച്ചു​മാ​റ്റി​യെ​ങ്കി​ലും വീ​ഡി​യോ വൈ​റ​ലാ​യ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ജാ​സ്