09 May 2024 Thursday

ആലംകോട് ഗ്രാമ പഞ്ചായത്ത് 24-25 വർഷത്തെ കരട് രേഖ പുറത്തിറക്കി

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി കരട് രേഖ പുറത്തിറക്കി.2024-25 വർഷത്തെ വികസന കരട് രേഖയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകിയാണ് വികസന കരട് രേഖ പുറത്തിയിറക്കിയത്.സ്ത്രീകൾക്ക് ആയോധനകല പരിശീലനം, അവളിടം വനിത സാംസ്കാരികോത്സവം വനിതകൾക്ക് തയ്യൽ മിഷീൻ, മെൻസ്ട്രൽ കപ്പ് വിതരണം,വനിതകൾക്ക് തുണിസഞ്ചി പേപ്പർ യൂണിറ്റ് നിർമാണം,ഭിന്നശേഷിക്കാർക്ക് ഫിസിയോതെറാപ്പിക്ക് ഉപകരണങ്ങൾ വാങ്ങുവാൻ 4 ലക്ഷം രൂപ,സ്കൂൾ കുട്ടികൾ കായിക പരിശീലനം തുടങ്ങി ഒട്ടനവധി പദ്ധതികളാണ് കരട് രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ഉദ്ഘാടനം ചെയ്തു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.ബ്ലോക്ക് മെമ്പർ രാമദാസ് മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ സി കെ പ്രകാശൻ, ഷഹന നാസർ,ചന്ദ്രമതി,അബ്ദു സലാം,സി കെ അഷ്‌റഫ്‌, നിംന ചെമ്പ്ര,ശശി പൂക്കെപ്പുറത്ത്,വിനീത, ആസിയ ഇബ്രാഹിം, മൈമൂന ഫാറൂഖ്,സുനിത,പഞ്ചായത്ത് സെക്രട്ടറി ജഗതമ്മ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, പി വിജയൻ, എൻ വി ഉണ്ണി,സക്കീർ ഒതളൂർ,കൃഷ്ണൻ പാവിട്ടപ്പുറം,കൃഷ്ണൻ നായർ,ഹമീദ് ചിയ്യാന്നൂർ എന്നിവർ സംസാരിച്ചു.