27 April 2024 Saturday

എടപ്പാളിലെ വ്യാപാരികൾ ദുരിതത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ckmnews

എടപ്പാളിലെ വ്യാപാരികൾ ദുരിതത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

എടപ്പാൾ:എടപ്പാള്‍ പട്ടണത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നിരന്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ മുഖ്യമന്ത്രിക്ക് പരാതിയയച്ചു.പഞ്ചായത്തിൽ പല വാർഡുകളിലും രോഗികൾ തന്നെയില്ലാതിരുന്നിട്ടും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഏഴുമാസത്തിനിടയിൽ ആറു തവണ നിയന്ത്രണമേർപ്പെടുത്തിയതിനാൽ 110 ദിവസവും ടൗൺ അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഇ. പ്രകാശ് പറഞ്ഞു. പല സ്ഥാപനങ്ങളും പൂട്ടി.പലരും പട്ടിണിയിലും കടക്കെണിയിലുമാണ്ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.