08 May 2024 Wednesday

പൊന്നാനി ബിയ്യത്ത് ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

ckmnews


പൊന്നാനി ബിയ്യത്ത് ഓട്ടോറിക്ഷയും,ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.പൊന്നാനി എടപ്പാൾ പാതയിൽ വലിയപാലം ഇറക്കത്തിലാണ് ഇന്ന് രാത്രി അപകടം ഉണ്ടായത്.അപകടത്തിൽ പൊന്നാനി നൈതല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ ലത്തീഫ്, ഓട്ടോ യാത്രക്കാരായ സക്കിയ(52) ഫർസാന(21)എന്നിവർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്.ഇവരെ നാട്ടുകാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി സക്കിയ, ഫർസാന എന്നിവരെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി