09 May 2024 Thursday

കുളങ്കര താലപ്പൊലി:നിയന്ത്രണങ്ങളുമായി പോലീസും ആരോഗ്യവകുപ്പും

ckmnews

കുളങ്കര താലപ്പൊലി:നിയന്ത്രണങ്ങളുമായി പോലീസും ആരോഗ്യവകുപ്പും


എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിൽ 21-ന് നടക്കുന്ന താലപ്പൊലി സുരക്ഷിതമായി ആഘോഷിക്കുന്നതിനുള്ള മാർഗരേഖകളുമായി പോലീസും ആരോഗ്യ വകുപ്പും.ക്ഷേത്രത്തിലേക്കെത്തുന്ന വരവു കമ്മിറ്റിക്കാർ,കച്ചവടക്കാർ, ട്രോമാ കെയർ വൊളന്റിയർമാർ,ഭക്തജനങ്ങൾ,ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവരും പോലീസും ചേർന്ന് നടന്ന യോഗത്തിലാണ് തീരുമാനങ്ങളായത്.ക്ഷേത്രാചാര പ്രകാരം വരവുകാഴ്ചകളൊന്നും നടപ്പുരയിൽ കയറാതെ ദേവീദർശനം നടത്തണം. കമ്മിറ്റി നൽകുന്ന സമയക്രമം പാലിച്ച് രാത്രി ഒൻപതു മണിക്കു മുൻപ് എല്ലാ വരവുകമ്മിറ്റികളും ക്ഷേത്രമുറ്റം വിടണം.ഗതാഗത തടസമുണ്ടാക്കും വിധം റോഡുകളിൽ കച്ചവടമനുവദിക്കില്ല.ആംബുലൻസ്,അഗ്നിശമന സേന എന്നിവരുടെ സേവനം ഉറപ്പാക്കും.വെടിക്കെട്ടിന്റെ സുരക്ഷക്കായി ചുറ്റും ബാരിക്കേടുകൾ കെട്ടും.ക്ഷേത്രത്തിലെയും പരിസരപ്രദേശങ്ങളിലെയും കിണറുകളെല്ലാം സൂപ്പർ ക്ലോറിനേഷൻ നടത്തുകയും അത്തരം കിണറുകളിലെ ജലം മാത്രം വ്യാപാരികളടക്കമുള്ളവർ ഉപയോഗിക്കുകയും ചെയ്യണം.ചങ്ങരംകുളം എസ്.ഐ.മുഹമ്മദ് റഫീഖ് അധ്യക്ഷനായി.എ.എസ്.ഐ.ശിവൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് അയ്യാപ്പിൽ,ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ എ.വേലായുധൻ നായർ,കെ.എൻ.ഉദയൻ, മോഹൻദാസ് ഞാണത്തിൽ,യു.വിശ്വനാഥൻ,എം.ശങ്കരനാരായണൻ,എൻ.ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു.