26 April 2024 Friday

ചികിത്സയില്‍ കഴിയുന്ന തെയ്യങ്ങാട് സ്വദേശിക്ക് ചികിത്സ സഹായം കൈമാറി

ckmnews

ചികിത്സയില്‍ കഴിയുന്ന തെയ്യങ്ങാട് സ്വദേശിക്ക് ചികിത്സ സഹായം കൈമാറി

പൊന്നാനി: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന തെയ്യങ്ങാട് താമസിക്കുന്ന ആലിങ്ങൽ ഹുസൈന് അടിയന്തര ചികിത്സക്കായി ഒരു ലക്ഷം രൂപ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കൈമാറി.നഗര സഭ ചെയർമാനും സഹായ സമിതി മുഖ്യ രക്ഷാധികാരിയുമായ സി പി മുഹമ്മദ് കുഞ്ഞി സഹായം ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് എം പി നിസാർ സന്നിഹിതനായിരുന്നു.പി സി ഡബ്ലിയു എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്, ട്രഷറർ പി എം അബ്ദുട്ടി , സെക്രട്ടറിയും സഹായ സമിതി കൺവീനറുമായ ടി വി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.