09 May 2024 Thursday

കുളങ്കര ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി'സുരക്ഷാ മുന്‍കരുതല്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും

ckmnews

കുളങ്കര ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി'സുരക്ഷാ മുന്‍കരുതല്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും


എടപ്പാള്‍:കുളങ്കര ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ചങ്ങരംകുളം പോലീസ് ഉദ്യോഗസ്ഥർ, ക്ഷേത്രം ഭരണസമിതി, രക്ഷാധികാരികൾ,ജീവനക്കാർ, വിവിധ വരവുകമ്മിറ്റിക്കാർ,വ്യാപാരികൾ തുടങ്ങിയവര്‍ ഇന്ന് യോഗം ചേരും.ഉത്സവത്തിന്റെ സുഖമമായ നടത്തിപ്പിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് നടപ്പിലാക്കാനാണ് യോഗം.ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ തത്സമയം സന്നിഹിതരായിരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു