09 May 2024 Thursday

ആലംകോട് പഞ്ചായത്തില്‍ വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് സെക്രട്ടറിയോട് മോശമായി പെരുമാറിയെന്ന് ആരോപണം വാര്‍ഡ് മെമ്പര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് സെക്രട്ടറിയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് പഞ്ചായത്തിന് മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം.പഞ്ചായത്ത് സെക്രട്ടറിയോട് മോശമായി പെരുമാറിയ ഒന്നാം വാര്‍ഡ് മെമ്പര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധിച്ചത്.വ്യാഴാഴ്ച കാലത്ത് 12 മണിയോടെയാണ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 12ഓളം വരുന്ന ജീവനക്കാര്‍ പ്രതിഷേധിച്ചത്.കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗത്തില്‍ ഒന്നാം വാര്‍ഡ് മെമ്പര്‍ അഷറഫ് കാളാച്ചാല്‍ പഞ്ചായത്ത് സെക്രട്ടറിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.കാളാച്ചാലില്‍ കുപ്പി വെള്ള കമ്പനിക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ നമ്പര്‍ നല്‍കിയെന്നും,പഞ്ചായത്ത് സെക്രട്ടറി കൃത്യമായി ജോലിക്ക് എത്തുന്നില്ലെന്നും ആരോപിച്ചാണ് മെമ്പര്‍ സെക്രട്ടറിക്കെതിരെ പ്രതിഷേധിച്ചത്.