09 May 2024 Thursday

തിരുത്തുമ്മല്‍ കോള്‍പാടത്ത് മാസങ്ങള്‍ക്ക് മുമ്പ് നെല്ലിന് കതിരിട്ടു വിത്ത് മാറിയെന്ന് സംശയം:ആശങ്കയോടെ കര്‍ഷകര്‍

ckmnews

തിരുത്തുമ്മല്‍ കോള്‍പാടത്ത് മാസങ്ങള്‍ക്ക് മുമ്പ് നെല്ലിന് കതിരിട്ടു


വിത്ത് മാറിയെന്ന് സംശയം:ആശങ്കയോടെ കര്‍ഷകര്‍


ചങ്ങരംകുളം:പൊന്നാനി കോള്‍ മേഖലയിലെ തിരുത്തുമ്മല്‍ കോള്‍പാടത്ത്  മാസങ്ങള്‍ക്ക് മുമ്പ് നെല്ലിന് കതിരിട്ടത് കര്‍ഷകരെ ആശങ്കയിലാക്കുന്നു.രണ്ട് മാസം മുമ്പാണ് 400 ഏക്കറോളം വരുന്ന കോളില്‍ കര്‍ഷകര്‍ പുഞ്ചക്കൃഷി ആരംഭിച്ചത്.തൃശ്ശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് സബ്സിഡി ഇനത്തില്‍ കൃഷിഭവന്‍ മുഖേനെ കര്‍ഷകര്‍ക്ക് നല്‍കുന്ന ഉമ വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷിക്ക് തുടക്കം കുറിച്ചത്.സാധാരണ മൂന്നര മാസം കഴിഞ്ഞ് കതിരിടേണ്ട നെല്ലിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ കതിരിട്ടതാണ് കര്‍ഷകരെ ആശങ്കയിലാക്കിയത്.സര്‍വകലാശാലയില്‍ നിന്ന് അനുവദിച്ച വിത്ത് മാറിയതാണ് നേരത്തെ കതിര് വരാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.ഇത് വിളവെടുപ്പിനെ ബാധിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നും കര്‍ഷകര്‍ പറയുന്നു.സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കൃഷി വകുപ്പ് ഉദ്ധ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു.സംഭവം അറിഞ്ഞ് പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എംവി വിനയന്‍ കോള്‍മേഖലയില്‍ സന്ദര്‍ശനം നടത്തി.വിത്ത് ശാസ്ത്രീയ പരിശോധന ക്ക് വിധേയമാക്കി കര്‍ഷകരുടെ ആശങ്ക അകറ്റുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.എന്നാല്‍ വിത്ത് മാറി നല്‍കിയതാണ് നെല്ല് സമയം തെറ്റി കതിരിടുന്നതിന് കാരണമെന്നും ഇങ്ങനെ സംഭവിച്ചാല്‍ ആവശ്യമായ വിളവ് കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും ഇത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിനഷ്ടം ഉണ്ടാക്കുമെന്നുമാണ് കര്‍ഷകരുടെ ആരോപണം