09 May 2024 Thursday

വട്ടപ്പാറയിൽ കെഎസ്ആർടിസി ബസ്സിനും ലോറിക്കും ഇടയിൽ കാർ ഞെരിഞ്ഞമർന്നു കാര്‍ യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു

ckmnews

വട്ടപ്പാറയിൽ കെഎസ്ആർടിസി ബസ്സിനും ലോറിക്കും ഇടയിൽ കാർ ഞെരിഞ്ഞമർന്നു


കാര്‍ യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു


ലോറിക്കും കെഎസ്ആർട്ടിസി ബസിനും ഇയില്‍ ഞരിഞ്ഞമര്‍ന്നു കാര്‍ യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.ദേശീയപാതയിൽ വളാഞ്ചേരി വട്ടപ്പാറയിലാണ് അപകടം. നിയന്ത്രണം വിട്ട ലോറി തൊട്ടുമുൻപിലുണ്ടായിരുന്ന കാറിനുപിന്നില്‍ ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്നില്‍ പോവുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്‌ പിറകില്‍ ഇടിക്കുകയുമായിരുന്നു.പിറകിലും മുന്നിലും തകര്‍ന്ന കാർ ഇരുവാഹനങ്ങള്‍ക്കിടയില്‍പ്പെടുകയും ചെയ്തു.കാറിലൂണ്ടായിരുന്ന കുടുംബം നിസ്റ്റാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വേങ്ങരയിൽ നിന്ന്‌ വെണ്ടല്ലൂരിലേക്ക്‌ പോവുകയായിരുന്നു കാർ യാത്രക്കാര്‍.പൊലീസ്‌ സ്ഥലത്ത്‌ എത്തി മേൽനടപടികൾ സ്വീകരിച്ചു