09 May 2024 Thursday

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

ckmnews

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു 


എടപ്പാൾ:കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ പന്തൽ അലങ്കാരം ,ലൈറ്റ്& സൗണ്ട്

 എടപ്പാൾ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് ഷംസുദ്ധിൻ പുക്കോട്ടൂർ ഉദ്ഘാടനം

ചെയ്തു.വി.അബ്ദുറഹ്മാൻ താനാളുർ മുഖ്യ പ്രഭാഷണം നടത്തി.യുണിറ്റ് പ്രസിഡന്റ് അബ്ദുൾ സലാം ഫ്രണ്ട്സ് അധ്യക്ഷത വഹിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസി(ഇൻ ചാർജ്) എം.എ.നജിബ് ,ഉമ്മർ പെരിന്തൽമണ്ണ,കോയാമു,എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ.പ്രകാശൻ, സ്വാന്തനം പെയിൻ പാലിയേറ്റിവ് കെയർ സെക്രട്ടറി സുകുമാരൻ,കഴുങ്ങിൽ മജീദ്,സ്റ്റാർ മൂസ, ഐശ്വര്യ ഷംൺമുഖൻ, സരിഗ സെക്കീർ, ദൃശ്യ മോഹനൻ,പി.വി.എ.അഷറഫ്, പി.സി. ഇല്യാസ്, സൗണ്ട് ട്രാക്ക് നാസർ, അജിത്ത് ഐശ്വര്യ. അസി, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.കുടുംമ്പ സംഗമ ചടങ്ങിൽ വനിത വിങ്ങ് നിലവിൽ വന്നു.ഭാരവാഹികളായി

ഉമൈബ, സൽമ, സുമ, ശ്രീജ, സീനത്ത് എന്നിവരെ തെരഞ്ഞെടുത്തു.തുടർന്ന് വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.സൈക്കോ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് ട്രഷറർ വൈഗ മോഹനൻ നന്ദി അറിയിച്ചു