08 May 2024 Wednesday

പൊന്നാനിയിലെ നിള ടൂറിസം പാലം പാരീസിലെ പോലെ ദീപാലങ്കൃതമാക്കും.

ckmnews

പൊന്നാനിയിലെ 

നിള ടൂറിസം പാലം പാരീസിലെ പോലെ ദീപാലങ്കൃതമാക്കും.


പൊന്നാനി: പുതിയ റോഡുകളും പാലങ്ങളുമൊക്കെയായി കേരളം വികസനത്തിൻ്റെ ചിറകിലേറുകയാണ്. ഒരു വശത്ത് ദേശീയപാത 66ൻ്റെ നിർമാണം തകൃതിയായി പുരോഗമിക്കുമ്പോൾ മറുവശത്തു ഇടറോഡുകളും പാലങ്ങളുമൊക്കെ സുന്ദരമാകുന്നു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ പാലങ്ങളുടെ അടിഭാഗം പാർക്കുകളായി വികസിപ്പിക്കാനുള്ള പ്രവൃത്തി ചടുലമായി തുടരുകയാണ്. ഇതിനൊക്കെ പുറമേ, പാലങ്ങൾ വൈകാതെ മിന്നിത്തിളങ്ങുകയും ചെയ്യും.

സംസ്ഥാനത്തെ പാലങ്ങൾ ദീപാലങ്കൃതമാക്കാനുള്ള പദ്ധതിയുമായി ടൂറിസം വകുപ്പാണ് മുൻപോട്ടു നീങ്ങുന്നത്. ഇതിൻ്റെ തുടക്കം കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഴയപാലത്തിൽ നിന്നാണ്. ഫറോക്ക് നഗരത്തെ ചെറുവണ്ണൂരുമായി ബന്ധിപ്പിക്കുന്ന പാലം പാരീസ് മോഡലിലാണ് ദീപാലങ്കൃതമാക്കുന്നത്. ഇതിനു മുന്നോടിയായി പാലത്തിൻ്റെ നവീകരണം പൂർത്തീകരിച്ചിരുന്നു. പാലത്തിന് പുതിയ ഇരുമ്പ് കമാനം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഇരുമ്പ് ചട്ടക്കൂട് പുതുക്കിപ്പണിയുകയും ചെയ്തു. പാലത്തിൻ്റെ ഇരുവശത്തെയും നടപ്പാതയിൽ ഇൻ്റർലോക്ക് വിരിച്ചിട്ടുണ്ട്.


ഫറോക്ക് പഴയപാലം ദൃപാലങ്കൃതമാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി ദീപാലങ്കൃതമാകുന്ന പാലങ്ങളുടെ പദ്ധതിയുടെ തുടക്കം കുറിക്കുന്നത് ഫറോക്ക് പഴയപാലത്തിൽ നിന്നാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറയുന്നു. വൈകാതെ പൊന്നാനി നിളയോര പാലം ഉൾപ്പെടെ കേളത്തിൽ ടൂറിസത്തിന് പ്രാധാനമുള്ള എല്ലാ പാലങ്ങളും ദൃപാലങ്കൃതമാക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.