09 May 2024 Thursday

പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്നു

ckmnews



പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്നതായി പരാതി.പെരുമ്പടപ്പ് പാറയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ ജീവനക്കാരനായ അസ്ലമിനാണ് മർദ്ധനമേറ്റത്.ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ്  സംഭവം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെരുമ്പടപ്പ് പാറയിലെ പി.എൻ.എം  ഫ്യൂവൽസിലാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പമ്പ് ജീവനക്കാരനായ അസ്‌ലമിനെ മർദ്ദിച്ച് 16500 രൂപയോളം കവർന്നത്.


പരിക്കേറ്റ അസ്‌ലം  പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ മാവിൻ ചുവട് സ്വദേശികളായ 3 പേരെ പെരുമ്പടപ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്