09 May 2024 Thursday

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത നൂറിരട്ടിയായി വര്‍ദ്ധിക്കുമായിരുന്നു:വിഡി സതീശന്‍

ckmnews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത നൂറിരട്ടിയായി വര്‍ദ്ധിക്കുമായിരുന്നു:വിഡി സതീശന്‍


ചങ്ങരംകുളം:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത നൂറിരട്ടിയായി വര്‍ദ്ധിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് നൂറാം വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ധേഹം.ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സാധാരണ രാഷ്ട്രീയ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നത്.എന്നാൽ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപം ഇറക്കിയ സാധാനക്കാരായ ആളുകളെ ആശങ്കയിലാക്കാനോ സഹകരണ സ്ഥാപനങ്ങളുടെ നശീകരണത്തിനോ ഇടവരുത്തരുതെന്ന ഉദ്ധേശത്തിലാണ് കോൺഗ്രസ് ആ വിശയത്തിൽ കൂടുതൽ പ്രക്ഷോപങ്ങൾക്ക് നിൽക്കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.ഹുറൈർ കൊക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വക്കറ്റ് സിദ്ധിക് പന്താവൂർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കെ ആയിഷക്കുട്ടി ടീച്ചർ മെമ്മോറിയൽ ജ്യോതിർഗമയ വിദ്യാലയ പുരസ്കാരം പൊന്നാനി എവി ഹൈസ്കൂളിന് വിഡി സതീശൻ സമ്മാനിച്ചു.വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും,നിർധന രോഗികൾക്ക് ബാങ്ക് നൽകുന്ന ധനസഹായ വിതരണവും പ്രദേശത്തെ മികവ് തെളിയിച്ചവരെ ആദരിക്കലും ചടങ്ങിൻ്റെ ഭാഗമായി നടന്നു.അഷറഫ് കോക്കൂർ,ശ്രീധരൻ മാസ്റ്റർ,അഡ്വക്കറ്റ് ജോയ്,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ,ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെവി കാദർ,ബിജെപി നേതാവ് സുരേന്ദ്രൻ,ആലംകോട് നന്നംമുക്ക് മണ്ഡലം കോൺഗ്രസ് നേതാക്കളായ നാഹിർ ആലുങ്ങൽ,രഞ്ജിത്ത് അടാട്ട്,മറ്റു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രധിനിതികളും ബാങ്ക് ഭാരവാഹികളും,സഹകരണ സംഘങ്ങളുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.തുടർന്ന് പ്രമുഖ ഗസൽ ഗായകരായ റാസയും ബീഗവും നയിച്ച ഗസൽ സന്ധ്യയും അരങ്ങേറി