09 May 2024 Thursday

ചേകനൂർ ശ്രീ ആറേക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ജനുവരി 14ന് നടക്കും

ckmnews



എടപ്പാൾ:ചേകനൂർ ശ്രീ ആറേക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ജനുവരി 14ന് ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും.പുലർച്ചെ 4 മണിക്ക് നട തുറക്കൽ,4.30ന് ഗണപതിഹോമം,7.30ന് ഉഷപൂജ,10 മുതൽ 10.30 വരെ പറവെപ്പ് 11 മുതൽ 11.30 വരെ ഉച്ചപൂജ എന്നിവ നടക്കും.ഉച്ചക്ക് രണ്ട് മണിയോടെ നടക്കുന്ന എഴുന്നള്ളിപ്പോടെ തുടങ്ങുന്ന പകൽപൂരം വിവിധ കലാരൂപങ്ങങ്ങളോടുകൂടിയ വരവുകൾ ദീപാരാധന എന്നിവയോടുകൂടി അവസാനിക്കും.തുടർന്ന് രാത്രി 9.30ന് തായമ്പക 10.30 ന് തൃശ്ശൂർ സദ്ഗമയ അവതരിപ്പിക്കുന്ന ഉപ്പ് എന്ന നാടകവും അരങ്ങേറും