09 May 2024 Thursday

നന്നംമുക്ക് പഞ്ചായത്തിൽ പദ്ധതികളിൽ വൻ അഴിമതിയെന്ന് ആരോപണം

ckmnews

നന്നംമുക്ക് പഞ്ചായത്തിൽ പദ്ധതികളിൽ വൻ അഴിമതിയെന്ന് ആരോപണം


പ്രതിപക്ഷം ബോർഡ് യോഗം ഭഹിഷ്കരിച്ച് പ്രതിഷേധിച്ചു


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളിലായി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ മെമ്പർമാർ രംഗത്ത്.അഴിമതിക്ക് കൂട്ട് നിന്ന പഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പർമാർ ബോർഡ് യോഗം ഭഹിഷ്കരിച്ചു.


പദ്ധതി പ്രവർത്തനങ്ങളിൽ നടന്ന അഴിമതി പുറത്ത് വരുമെന്ന് അറിഞ്ഞതോടെ ഉദ്ധ്യോസ്ഥർക്കതിരെ നടപടി എടുക്കണമെന്ന് ആവശ്യപെട്ട്  നവകേരള സദസിൽ പഞ്ചായത്ത് പ്രസിഡണ്ട്  തന്നെ പരാതി നൽകി സ്വയം രക്ഷപെടുവാൻ ശ്രമിക്കുകയാണെന്നും യുഡിഫ് മെമ്പർമാർ പറഞ്ഞു .


അഴിമതി നടന്നെന്ന് പരാതിയിൽ പറയുന്ന പദ്ധതികളിൽ കരാറുകാർക്ക് ബില്ലു മാറുവാൻ ഒപ്പ് ഇട്ടതും പഞ്ചായത്ത്‌ പ്രസിഡന്റ് തന്നെയാണെന്നും


അഴിമതി നടന്നന്ന് ബോധ്യമുണ്ടായിട്ടും 

ഇത്തരം ബില്ലുകൾ മാറുവാൻ സഹായിച്ചതിലൂടെ അഴിമതിയിൽ  പഞ്ചായത്ത്‌ പ്രസിഡന്റ് ന് പങ്കുണ്ടെന്ന് സ്വയം ശരിവെക്കുകയാണെന്നും യുഡിഎഫ് മെമ്പർമാർ ആരോപിച്ചു.പൊതു ജനങ്ങളുടെ നികുതി പണം ഉയോഗിച്ച് വൻ തോതിൽ അഴിമതിക്ക് കൂട്ട് നിന്ന പഞ്ചായത്ത്‌ പ്രസിഡന്റ് രാജി വെക്കണമെന്നും.സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും യുഡിഎഫ് മെമ്പർമാർ ആവശ്യപ്പെട്ടു