08 May 2024 Wednesday

തുടർച്ചയായി ഏഴാം വർഷവും ഭീമൻ കേക്ക്ഒരുക്കി ചോക്കോ ചോയ്‌സ്

ckmnews


പൊന്നാനി: തുടർച്ചയായി ഏഴാം വർഷവും മലപ്പുറം ജില്ലയിൽ ഭീമൻകേക്ക്ഒരുക്കി എടപ്പാൾചോക്കോ ചോയ്സ്കേക്ക് കമ്പനി. എടപ്പാ ൾ ക്യാമ്പ് ആൻഡ് എം സ്‌കൂളിന് വേണ്ടിയാണ് ചോക്കോ ചോയ്സ് ഇത്തരം ഭീമൻ കേക്ക് ഒരുക്കിയത്. വിദ്യാർത്ഥികളും ജീവനക്കാരും സ്പെഷ്യൽ അസംബ്ലിയിൽയിൽ വെച്ചാണ് മെഗാ ക്രിസ്മസ്കേക്ക് മുറിച്ചത്. ഫാ.ഷൈമോൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത പരിപാടി യിൽ 150 കിലോയുടെ ഭീമൻ കേക്ക് ആണ് കൗതുകം ഉണർത്തിയ ത്. സ്നേഹത്തിൻ്റെയും ഊഷ്മളതയുടെയും പങ്കുവയ്ക്കൽ ക്യാമ്പ് ആ ൻഡ് എം സ്കൂളിലെ ക്രിസ്മസ് അവിസ്മരണീയമാക്കി. സ്കൂൾ മാനേ ജർ മൊയ്ദു, ഡയറക്ടർ കബീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ പുല്ലയി ൽ ഹസ്സൻ, അഷ്റഫ്, കോ ഓർഡിനേറ്റർ ഷഹന, സെക്ഷൻ മേധാ വികളായ സുരഭി സുധീർ, സുമ ഉണ്ണി, സിന്ധു സരേഷ്, കമിൽട്ടോ ജോ സ്, റസാഖ്, ഷുഹൈബ്, ചോക്കോ ചോയ്‌സ് ഗ്രൂപ്പ് എം. ഡി. വിപിൻ വിജയൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.