08 May 2024 Wednesday

ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു. വധൂവരൻമാർ അടക്കം അഞ്ച് പേർക്ക് പരിക്ക്:അപകടം പാലപ്പെട്ടി പുതുതിരുത്തിയിൽ

ckmnews

ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു.


വധൂവരൻമാർ അടക്കം അഞ്ച് പേർക്ക് പരിക്ക്:അപകടം പാലപ്പെട്ടി പുതുതിരുത്തിയിൽ


എരമംഗലം:താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു.വരനും,വധുവും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ പുതിയിരുത്തിയിലാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.അപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശികളായ വത്സല(64),വിഷ്ണു(25),ശ്രാവൺ(27),ദേവപ്രിയ(22)സവിത(50)എന്നിവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുവായൂരിൽ താലി കെട്ട് ചടങ്ങിൽ പങ്കെടുത്ത് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്